മ​ലി​ന്യക്കൂന്പാ​ര​ത്തി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു
Thursday, February 20, 2020 12:23 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ​റ പാ​ലാ​ട്ടു​പ​റ​ന്പി​ൽ ഒ​ഴി​ഞ്ഞി​ട​ത്ത് കൂ​ട്ടി​യി​ട്ട മാ​ലി​ന്യക്കൂ​ന്പാ​ര​ത്തി​ന് തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കൂ​ട്ടി​യി​ട്ട മാ​ലി​ന്യം ക​ത്തി​ക്കു​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ തീ ​പാ​ളു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​ർ​ന്ന​തോ​ടെ ചു​റ്റു​മു​ള്ള കെ​ട്ടി​ട​ത്തി​ലു​ള്ള​വ​ർ പ​രി​ഭ്രാ​ന്ത​രാ​യി.
ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഫ​യ​ർ എ​ഞ്ചി​നും ഒ​രു വാ​ട്ട​ർ മി​സ്റ്റും സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ചു. ഫ​യ​ർ​ആ​ൻ റ​സ്ക്യൂ ഓ​ഫീ​സ​ർ എ​ൻ.​വി. അ​രു​ൺ, ജി​തി​ൻ ബാ​ബു, രാ​ജേ​ഷ്, അ​ൻ​വ​ർ സാ​ദ്ദി​ക്ക്, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.