തി​നൂ​ര്‍ കാ​പ്പിമ​ല​യി​ല്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Thursday, February 20, 2020 12:23 AM IST
നാ​ദാ​പു​രം:​ എ​ക്‌​സൈ​സ് സം​ഘം ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ തി​നൂ​ര്‍ കാ​പ്പി​മ​ല​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വ്യാ​ജ ചാ​രാ​യ നി​ര്‍​മ്മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച് 750 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മൂ​ന്ന് കി​ലോ​മീ​റ്റ​റി​ല​ധി​കം ഉ​ള്ളി​ലാ​യി പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ടാ​ങ്കി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​പി. ച​ന്ദ്ര​ന്‍, പി.​പി. ജ​യ​രാ​ജ്, സി​ഇ​ഒ എം. ​അ​നൂ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.