ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​ം: കി​സാ​ൻ കോ​ൺ​ഗ്ര​സ്
Thursday, February 20, 2020 12:22 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ​ചു​റ്റ​ള​വി​ൽ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഇ​രു​പ​ത്തി അ​യ്യാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ വ​ൻ ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​വി​ധം യാ​തൊ​രു​വി​ധ ആ​വ​ർ​ത്ത​ന കൃ​ഷി​ക​ൾ, റോ​ഡു​ക​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്താ​ൻ ക​ഴി​യാ​തെ പ്രാ​കൃ​ത​മ​നു​ഷ്യ​രാ​യി ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കും.​കൂ​ടാ​തെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ ജീ​വി​ക​ളെ ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന ജീ​വി​ക​ളെ നി​രു​പാ​ധി​കം കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നെ​തി​രേ ഈ​മാ​സം അ​വ​സാ​ന​വാ​ര​ത്തി​ൽ പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന് കൂ​രാ​ച്ചു​ണ്ടി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ, പി.​കെ. ജോ​സ്, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ജോ​സ് കാ​രി​വേ​ലി​ൽ, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ജോ​യി കു​ര്യ​ൻ മു​ട്ടും​മു​ഖ​ത്ത്, കു​ര്യ​ൻ ചെ​മ്പ​നാ​നി, കു​ര്യ​ൻ നെ​ല്ലി​ക്ക​ൽ, വി​ത്സ​ൺ കൊ​ച്ചു​വീ​ട്ടി​ൽ, കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ണ്ണി പു​തി​യ​കു​ന്നേ​ൽ ചെ​യ​ർ​മാ​നാ​യും ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ ക​ൺ​വീ​ന​റാ​യും ജോ​യി കു​ര്യ​ൻ മു​ട്ടും​മു​ഖ​ത്ത് ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.
പ്ര​മേ​യം പാ​സാ​ക്കി
കൂ​രാ​ച്ചു​ണ്ട്: കാ​ർ​ഷി​ക മേ​ഖ​ല​യെ മൊ​ത്ത​മാ​യി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ നാ​ലാം വാ​ർ​ഡ് മെം​ബർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഏ​ക​ക​ണ്ഠേ​ന പാ​സാ​ക്കി.
തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, കാ​ർ​ഷി​ക മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത​ര​ത്തി​ൽ വ​ന​ത്തി​ന്‍റെ പ​രി​ധി നി​ർ​ണ്ണ​യി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി, സി​സി​എ​ഫ്, ഡി​എ​ഫ്ഒ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.