വി​ഷ​ന്‍ 2020 പ​ദ്ധ​തി​യി​ല്‍ 6.88 കോ​ടിയു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍
Thursday, February 20, 2020 12:22 AM IST
താ​മ​ര​ശേ​രി: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 6.88 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. 234 പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഈ ​മാ​സം ആ​രം​ഭി​ക്കും. റോ​ഡ്, കു​ളം, തോ​ട് എ​ന്നി​വ​യു​ടെ നി​ര്‍​മ്മാ​ണ​വും പു​ഴ സം​ര​ക്ഷ​ണ​വും, കൂ​ടാ​തെ തൊ​ഴു​ത്ത്, ആ​ടി​ന്‍ കൂ​ട്, കോ​ഴി​ക്കൂ​ട് എ​ന്നി​വ​യു​ടെ നി​ര്‍​മ്മാ​ണം തു​ട​ങ്ങി​യ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്നു. കോ​ര​ങ്ങാ​ട് ഹൈ​സ്‌​ക്കൂ​ളി​ല്‍ എ​ട്ട് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ബാ​സ്‌​ക്ക​റ്റ് ബോ​ള്‍ ഗ്രൗ​ണ്ട്, കോ​ര​ങ്ങാ​ട് എ​ല്‍​പി സ്‌​കൂ​ളി​ല്‍ 17 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഡൈ​നിം​ഗ് ഹാ​ള്‍ നി​ര്‍​മ്മാ​ണം എ​ന്നി​വ​യു​മു​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.