ജ​ല അ​ഥോ​റി​റ്റി റ​വ​ന്യൂ അ​ദാ​ല​ത്ത്: 29 വ​രെ പ​രാ​തി ന​ല്‍​കാം
Thursday, February 20, 2020 12:22 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ജ​ല അ​ഥോ​റി​റ്റി റ​വ​ന്യൂ അ​ദാ​ല​ത്ത് മാ​ര്‍​ച്ച് 11 ന് ​മ​ലാ​പ്പ​റ​മ്പ് ഓ​ഫീ​സ് കോം​പൗ​ണ്ടി​ല്‍ ന​ട​ക്കും. 29 വ​രെ പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വാ​ട്ട​ര്‍ ക​ണ​ക്‌ഷന്‍ എ​ടു​ത്ത ഗാ​ര്‍​ഹി​ക/ ഗാ​ര്‍​ഹി​കേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ധി​ക ബി​ല്‍, റ​വ​ന്യു റി​ക്ക​വ​റി നേ​രി​ടു​ന്ന​വ​ര്‍, മീ​റ്റ​ര്‍ റീ​ഡിം​ഗി​ലെ അ​പാ​ത​ക, അ​ദ്യ​ശ്യ ചോ​ര്‍​ച്ച മൂ​ല​മു​ള്ള ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ളു​ടെ അ​ധി​ക ബി​ല്‍, വെ​ള്ളം കി​ട്ടാ​ത്ത കാ​ല​യ​ള​വി​ലെ അ​ധി​ക ബി​ല്‍, മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ കാ​ല​യ​ള​വി​ലെ വെ​ള്ള​ക്ക​രം നി​ര​ക്ക്, സ​ര്‍​ചാ​ര്‍​ജ്, കെ​ട്ടി​ട​നി​ര്‍​മാ​ണ ക​ണ​ക്ഷ​ന്‍ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​ന്‍ ആ​ക്കാ​ന്‍ വൈ​കി​യ​ത് മൂ​ല​മു​ള്ള കു​ടി​ശി​ക തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കും. കോ​ട​തി​യി​ല്‍ കേ​സു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.