ആ​രാ​ധ​ന​ക്ര​മ ക്ലാ​സ് 22ന് ​ പി​എം​ഒ​സി​യി​ൽ
Thursday, February 20, 2020 12:22 AM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത ലി​റ്റ​ർ​ജി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന പ​ര​മ്പ​ര​യാ​യ മാ​ർ അ​പ്രേം ലി​റ്റ​ർ​ജി​ക്ക​ൽ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വി. ​കു​ർ​ബാ​ന​യെ​ക്കു​റി​ച്ചും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സ് 22ന് ​കോ​ഴി​ക്കോ​ട് പി​എം​ഒ​സി​യി​ൽ ന​ട​ക്കു​ന്ന​താ​ണ്.
രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് ക്ലാ​സ്. ഡോ. ​മാ​ത്യു കു​ള​ത്തി​ങ്ക​ൽ ക്ലാ​സ് ന​യി​ക്കു​ം. അ​ല്മാ​യ​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും വേ​ണ്ടി​യു​ള്ള ​ക്ലാ​സി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് രൂ​പ​താ ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ ക​ൺ​വീ​ന​ർ ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ അ​റി​യി​ച്ചു.