ബാ​സ്ക​റ്റ്ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്
Monday, February 17, 2020 12:47 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ജൂ​ണി​യ​ർ ഐ​സി​എ​സ്ഇ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ. ​മാ​ത്യു ന​ന്പ്യാ​പ​റ​ന്പി​ൽ മെ​മ്മോ​റി​യ​ൽ ഇ​ൻ​വി​റ്റേ​ഷ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഇ​ന്ന് ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​സി​എം​സി ബോ​യ്സ് എ​ച്ച്എ​സ് എ​ല​ത്തൂ​ർ ഭാ​ര​തീ​യ​വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ പെ​രു​ന്തു​രു​ത്തി​യെ നേ​രി​ടും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ശ​ശി​ധ​ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

ശി​ൽപ്പശാ​ല
സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: കാ​ര​ശേരി പ​ഞ്ചാ​യ​ത്ത് 2020 -21 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് കാ​ര​ശേരി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശി​ൽപ്പശാ​ല ന​ട​ത്തി . പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​മാ​യ ഭൂ​പ്ര​കൃ​തി​യും ന​ദി​ക​ളു​ടെ സാ​ന്നി​ധ്യ​വും പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി .ഫ്ല​ഡ് മാ​പ്പി​ംഗ്,ലാ​ൻ​ഡ് സ്ലൈ​ഡ് മാ​പ്പി​ംഗ്, ര​ക്ഷാ​മാ​ർ​ഗം അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വാ​ർ​ഡി​ലും പ്ര​ത്യേ​ക മേ​ഖ​ല​ക​ളാ​യി​ക​ണ്ട് ര​ക്ഷാ​ദൗ​ത്യ​സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു . പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​പി ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.