തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു
Sunday, February 16, 2020 10:03 PM IST
കോ​ട​ഞ്ചേ​രി : കാ​ട്ടു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​രീ​ക്കോ​ട് ഉ​ഗ്ര​പു​രം താ​രി​പ്പ​റ​മ്പ​ത്ത് കു​റ്റി​പു​റ​ത്തു ചാ​ലി​ൽ കെ.​സി അ​ബ്ദു​റ​ഹി​മാ​ൻ (69)ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് ഉ​ഗ്ര​പു​ര​ത്ത് നി​ന്ന് ക​ണ്ട​പ്പ​ൻ​ചാ​ലി​ലെ ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ഇ​ന്ന​ലെ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ട​പ്പ​ൻ​ചാ​ൽ പാ​ല​ത്തി​ന് അ​ടി​വ​ശ​ത്ത് നി​ന്ന് തേ​നീ​ച്ച ഇ​ള​കി​യ​ത്. ഒ​രു കു​ട്ടി ഉ​ൾ​പ്പ​ടെ എ​ട്ടോ​ളം പേ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ആ​ന​ക്കാം​പൊ​യി​ൽ, ക​ണ്ട​പ്പ​ൻ​ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും പ​രി​ക്കേ​റ്റ​വ​രി​ൽ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ നെ​ല്ലി​പ്പൊ​യി​ൽ, ഓ​മ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു .