ദ​മ്പ​തി​ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ ക്യാ​മ്പ് ന​ട​ത്തി
Sunday, February 16, 2020 12:09 AM IST
കൂ​ട​ര​ഞ്ഞി: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര തൊ​ഴി​ലാ​ളി വി​ദ്യാ​ഭ്യാ​സ ഡ​വ​ല​പ്‌ സെ​ന്‍റ​റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രേ​യ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ല പു​ലി​ക്ക​യം യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്പ​തി​ക​ൾ​ക്കു​വേ​ണ്ടി കൂ​ട​ര​ഞ്ഞി​യി​ൽ വ​ച്ചു ര​ണ്ടു​ദി​വ​സ​ത്തെ ബോ​ധ​വ​ത്കര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

'ശ്രേ​യ​സ്' മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ചൂ​ണ്ടേ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശ്രേ​യ​സ് കോ​-ഒാർ​ഡി​നേ​റ്റ​ർ ലി​സി റെ​ജി, ജോ​സ് കു​രൂ​ർ, മി​നി മാ​ത്യു, ലി​ജി സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലാ​ളി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​ജെ. ടെ​സി, പ്രോ​ഗ്രാം കോ-​ഒാർ​ഡി​നേ​റ്റ​ർ ദാ​മോ​ദ​ര​ൻ മ​ട​വ​ൻ​ക​ണ്ടി, ടി.​കെ. റു​ഷ്‌​ദ, ശു​ചി​ത്വ മി​ഷ​ൻ കോ​-ഒാർ​ഡി​നേ​റ്റ​ർ കെ.​എം. മ​ജീ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.