യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള​ള​യ​ടി​ച്ച കേ​സ് ; ര​ണ്ട് പ്ര​തി​ക​ൾ വ​ല​യി​ൽ
Sunday, February 16, 2020 12:08 AM IST
കൊ​ണ്ടോ​ട്ടി: ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള​ള​യ​ടി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പോ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന.​ കേ​സി​ൽ ഇ​ന്ന​ലെ പ​ര​പ്പ​ന​ങ്ങാ​ടി നെ​ടു​വ ചെ​റ​മം​ഗ​ലം മു​സ്ലി​യാ​ർ വീ​ട്ടി​ൽ റ​ഷീ​ദ്(33)​പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ആ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ വ​ല​യി​ലാ​ക്കാ​ൻ പോ​ലീ​സ് ക​ഴി​ഞ്ഞ​ത്. മ​റ്റു​പ്ര​തി​ക​ളെ കു​റി​ച്ചും സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ച്ചി​ട്ടു​ണ്ട്. ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ മം​ഗ​ലാ​പു​രം അ​ബ്ദു​ൾ നാ​സ​ർ ഷം​സാ​ദ് എ​ന്ന യാ​ത്ര​ക്കാ​ര​നെ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സ് ഒ​രാ​ഴ്ച​ക്കൊ​ണ്ട് ചു​രു​ള​ഴി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യാ​ത്ര​ക്കാ​ര​നു​മാ​യി പൊ​ലീ​സ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും മേ​ഖ​ല​യി​ലെ നാ​ൽ​പ​തോ​ളം സി​സി​ടി​വി കാ​മ​റു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് കേ​സി​ന് തു​ന്പു​ണ്ടാ​ക്കി​യ​ത്. ക​ണ്ണ് മൂ​ടി​ക്കെ​ട്ടി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ര​ന് ഏ​ത് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തെ​ന്ന് ബോ​ധ്യ​മി​ല്ലാ​യി​രു​ന്നു. ക​ട​ലോ​ര പ്ര​ദേ​ശ​ത്താ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ്ഥ​ലം ക​ട​ലു​ണ്ടി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യി. എ​ന്നാ​ൽ ചെ​ട്ട്യാ​ർ​മാ​ട് എ​ന്ന സ്ഥ​ല​ത്താ​ണ് ഇ​യാ​ളെ ആ​ക്ര​മി​ക​ൾ ഇ​റ​ക്കി​വി​ട്ട​ത്.

ഇ​വി​ടെ വ​ച്ച് ഇ​യാ​ളു​ടെ മൊ​ബൈ​ലും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ സി​ഗ്ന​ൽ നോ​ക്കി​യാ​ണ് ഇ​റ​ക്കി​വി​ട്ട സ്ഥ​ലം മ​ന​സ്‌​സി​ലാ​ക്കി​യ​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ര​ന്‍റെ ന​ഷ്ട​പ്പെ​ട്ട 23,000 രൂ​പ​യും ബാ​ഗേ​ജു​ക​ളും വി​ദേ​ശ ക​റ​ൻ​സി​യും മ​റ്റു​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യാ​ൽ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.