ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ചു
Saturday, February 15, 2020 12:28 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​നി​വാ​ര​ണ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​വും ക​ർ​മ്മ സേ​ന രൂ​പീ​ക​ര​ണ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​രി​ത​ങ്ക​ച്ച​ൻ, ഏ​ലി​യാ​മ്മ ഇ​ട​മു​ള​യി​ൽ, ന​ജീ​ബ് ക​ൽ​പ്പൂ​ര്, പി.​ടി. അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ക്കം ഫ​യ​ർ ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ച്ച
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് തൊ​ഴി​ല്‍

കോ​ഴി​ക്കോ​ട്: ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​രം. കോ​ഴി​ക്കോ​ട് ഡൗ​ണ്‍​സി​ന്‍​ഡ്രോം ട്ര​സ്റ്റും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും യു​എ​ല്‍​സി​സി​എ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ച്ച വ്യ​ക്തി​ക​ള്‍ നി​ര്‍​മി​ച്ച വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. വിവരങ്ങൾക്ക് ഫോ​ണ്‍: 04952730670, 9446000131.