വീ​ട്ടി​ലെ കി​ണ​റ്റി​ൽ മാ​ലി​ന്യം തള്ളി
Thursday, January 30, 2020 12:35 AM IST
കൊ​യി​ലാ​ണ്ടി: വീ​ട്ടി​ലെ കി​ണ​റ്റി​ൽ മാ​ലി​ന്യം തള്ളിയതായി പ​രാ​തി. വി​യ്യൂ​ർ ന​രി​മു​ക്കി​നു സ​മീ​പം തെ​രു​വി​ൽ ഷാ​ജി​യു​ടെ കി​ണ​റ്റി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.
പ​ഴ​യ​തു​ണി​ക​ൾ, ചൂ​ടി പ​ട​ങ്ങ​ൾ, വീ​ട്ടി​ലെ ചെ​ടി​ച്ച​ട്ടി​ക​ൾ, പാ​ഴ്‌​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കി​ണ​റ്റി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഷാ​ജി​യും കു​ടും​ബ​വും ര​ണ്ടു​ദി​വ​സ​മാ​യി വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡി​എ​പി​എ​ൽ രൂ​പീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: ഡി​ഫ​റന്‍റ്‌ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ് (ഡി​എ​പി​എ​ൽ) എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ഡോ. ​എം.​കെ മു​നീ​ർ എം​എ​ൽ​എ, കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ ഉ​പ​ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​ണ്. കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.