ടൂ​റി​സ്റ്റ് ഹോ​മി​ല്‍ മോ​ഷ​ണം ; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Tuesday, January 28, 2020 12:17 AM IST
കോ​ഴി​ക്കോ​ട്: ടൂ​റി​സ്റ്റ്‌​ഹോ​മി​ന്‍റെ റി​സ​പ്ഷ​നി​ല്‍ നി​ന്ന് പ​ണം ക​വ​ര്‍​ന്ന പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പൊ​ന്നാ​നി പു​ത്ത​ന്‍​പു​ര​യി​ല്‍ സ​ക്കീ​ര്‍ (28) ആ​ണ് പ്രതി. 12നാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ന​ഗ​ര​ത്തി​ലെ അ​യോ​ധ്യ ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ റി​സ​പ്ഷ​നി​ല്‍ സൂ​ക്ഷി​ച്ച 9600 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ദൃ​ശ്യം ടൂ​റി​സ്റ്റ് ഹോ​മി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ മൊ​ബൈ​ല്‍ മോ​ഷ​ണക്കേ​സി​ല്‍ പ്ര​തി​ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തു​ട​ര്‍​ന്നാ​ണ് ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു.