ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, January 28, 2020 12:16 AM IST
താ​മ​ര​ശേ​രി: ആം​ബു​ല​ന്‍​സ് റോ​ഡ് സേ​ഫ്റ്റി വി​ംഗ് മീ​റ്റും ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. അ​ടി​വാ​രം ല​ഞ്ചി​യോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി താ​മ​ര​ശേ​രി സി​ഐ എം.​പി.രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ. സു​ബൈ​ര്‍ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ അ​ലി​ഫ് ബ​ത്തേ​രി, പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മു​ത്തു അ​ബ്ദു​സ്സ​ലാം, വ​യ​നാ​ട് ഡെ​വ​ല​പ്‌​മെ​ന്റ് ഫോ​റം പ്ര​സി​ഡ​ന്‍റ് സെ​യ്ത് മു​ഹ​മ്മ​ദ് ത​ളി​പ്പു​ഴ, ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​കെ. മൊ​യ്തു​മു​ട്ടാ​യി. നൗ​ഷാ​ദ് കൊ​ഴ​ങ്ങോ​റ​ന്‍, ല​ത്തീ​ഫ് അ​ടി​വാ​രം, നി​യാ​സ് ഇ​ല്ലി​പ്പ​റ​മ്പി​ല്‍ , ഇ​സ്മാ​യി​ല്‍ കൊ​ടു​വ​ള്ളി, നി​സാ​ര്‍ കൊ​ടു​വ​ള്ളി, ഹ​നീ​ഫ ബാം​ഗ്ലൂ​ര്‍, ന​സീ​ര്‍ ചു​ള്ളി​യോ​ട്, ശി​വ​ന്‍ ബ​ത്തേ​രി, ചു​രം സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍ , ശി​ഹാ​ബ് പാ​ല​ക്ക​ല്‍, ഡി​വി​ന്‍ ബ​ത്തേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
നി​പ്പ വൈ​റ​സ് രോ​ഗം ഭീ​തി പ​ട​ര്‍​ത്തി​യ​പ്പേ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ രോ​ഗി​പ​രി​പാ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ര​തീ​ഷ്, അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.