കാ​രു​ണ്യ​ത്തി​ന്‍റെ ഉ​ത്സ​വ​രാ​വ് ഇ​ന്ന്
Tuesday, January 28, 2020 12:16 AM IST
പേ​രാ​മ്പ്ര: തെ​രു​വി​ന്‍റെ കൂ​ട്ടുകാ​രി​ക്ക് കൂ​ടൊ​രു​ക്കാ​ൻ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​ത്സ​വ​രാ​വ് മെ​ഗാ പ്രോ​ഗ്രാം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ മ​മ്മി​ളി​ക്കു​ളം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും. 27വ​ർ​ഷ​മാ​യി പേ​രാ​മ്പ്ര​യി​ൽ ചെ​രു​പ്പ് കു​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും ജീ​വ കാ​രു​ണ്യ പ്ര​വ​ത്ത​ന​ത്തി​ന് മാ​റ്റി വയ്​ക്കു​ന്ന ഡ​യാ​ന ലി​സി​ക്ക് ആ​ദ​ര​മാ​യി ചേ​നോ​ളി​യി​ൽ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്ത് പ​ണി ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​ലാ കാ​ര​ന്മാ​ർ അ​ണി നി​ര​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി റ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് ഹോ​ളി​വു​ഡി​ലേ​ക്ക് ഉ​യ​ർ​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള റാ​ണാ മു​ണ്ടാ​ൾ പ​ങ്കെ​ടു​ക്കും. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റും.​സാ​മൂ​ഹ്യ ജീ​വ കാ​രു​ണ്യ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച്ചവ​ച്ച​വ​രെ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ആ​ദ​രി​ക്കും.