ശാ​സ്ത്രീ​യ കൃ​ഷി രീ​തി​യി​ലേ​ക്ക് മാ​റ​ണമെന്ന് മ​ന്ത്രി ടി.പി
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്: പ​ര​മ്പ​രാ​ഗ​ത​മാ​യി നാം ​പി​ന്തു​ട​രു​ന്ന കൃ​ഷി രീ​തി​ക​ളി​ല്‍ നി​ന്നും മാ​റി ശാ​സ്ത്രീ​യ​മാ​യ കൃ​ഷി രീ​തി​ക​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​യോ​ജി​ത കാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി 'ക​തി​ര​ണി​യും നൊ​ച്ചാ​ട്, ക​ളം നി​റ​യും നൊ​ച്ചാ​ട്'​ന​ടീ​ല്‍ ഉ​ത്സ​വം വെ​ള്ളി​യൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ല്ല് കൃ​ഷി ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​ണ് നൊ​ച്ചാ​ട്. 75 ഏ​ക്ക​റി​ല്‍ പു​ല്‍​കൃ​ഷി ന​ന്നാ​യി ന​ട​ക്കു​ന്നു​ണ്ട്.
അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള 1500 പ​ശു​ക്ക​ളെ കൂ​ടി നൊ​ച്ചാ​ട് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. നി​ല​വി​ല്‍ 2600 പ​ശു​ക്ക​ളു​ണ്ട്.
ഒ​പ്പം പാ​ല്‍ മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ലാ​ന്‍റും തു​ട​ങ്ങും.
ഓ​രോ വീ​ട്ടി​ലും ആ​വ​ശ്യ​മാ​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ല്‍​കും. നെ​ല്‍​കൃ​ഷി​യു​ടെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ ജീ​വ​നി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യും സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം ജി​ല്ലാ ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു​വും നി​ര്‍​വ​ഹി​ച്ചു.
നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.