ഓ​ര്‍​മ്മ​ക​ളു​ടെ തി​രു​മു​റ്റ​ത്ത് അ​വ​ര്‍ ഒ​ത്തു​കൂ​ടി
Tuesday, January 28, 2020 12:15 AM IST
തി​രു​വ​മ്പാ​ടി : വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ യുപി സ്‌​കൂ​ള്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിക​ളും അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ റി-യൂ​ണി​യ-2020 എ​ന്ന പേ​രി​ല്‍ ഒ​ത്തു​കൂ​ടി. 65 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സ്‌​കൂ​ളി​ന്‍റെ ആ​ദ്യ​ത്തെ മ​ഹാ സം​ഗ​മ​ത്തി​നാ​യി​രു​ന്നു മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ വേ​ന​പ്പാ​റ സാ​ക്ഷ്യം വ​ഹി​ച്ച​ത്.
നൂ​റു​ക്ക​ണ​ക്കി​ന് പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​ഹാ സം​ഗ​മ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യി​രു​ന്നു. പ​ഴ​യ​കാ​ല അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്. പ​ഴ​യ​കാ​ല പ്യൂ​ണ്‍ ആ​യി​രു​ന്ന വ​ര്‍​ഗീ​സ് ബെല്ലടിക്കു​ക​യും മു​ന്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ റാ​ഫേ​ല്‍ ക​ണി​യാ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സം​ബ്ലി വി​ളി​ച്ചു​കൂ​ട്ടു​ക​യും ചെ​യ്തു. സം​ഗ​മം ഓ​മ​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി സ​ക്കീ​ന ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ബി​നോ​യ് പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ പാ​ഴു​ക്കു​ന്നേ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, സെ​ക്ര​ട്ട​റി വി.​ജെ മ​ത്താ​യി, മു​ക്കം മു​നി​സി​പ്പ​ല്‍ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ച​ന്ദ്ര​ന്‍ , കൗ​ണ്‍​സി​ല​ര്‍ ജെ​സി രാ​ജ​ന്‍ , ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ല്‍ , അം​ഗം ഇ.​ജെ മ​നു, വി​ല്‍​സ​ണ്‍ ജോ​ര്‍​ജ്,സി​ബി തോ​മ​സ് പൊ​ട്ട​ന്‍​പ്ലാ​ക്ക​ല്‍ , ശ്രീ​ജി​നു മോ​ഹ​ന്‍ , ഷൈ​ല വി​ല്‍​സ​ണ്‍ , പൂ​ര്‍​വാധ്യാ​പ​ക വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി അ​ബ്ദു​റ​ഹി​മാ​ന്‍ മാ​സ്റ്റ​ര്‍, ടി.​ജെ എ​ബ്ര​ഹാം, വി.​ജെ ചാ​ക്കോ, ടി.​ജെ ജോ​സ്, പി.​വി സ​ക്കീ​ന, സി​സ്റ്റ​ര്‍ റെ​യ്‌​നോ​ള്‍​ഡ് , സ്‌​കൂ​ള്‍ എ​ച്ച്എം ജോ​സ് തോ​മ​സ് ഞാ​വ​ള്ളി​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.