ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം
Tuesday, January 28, 2020 12:15 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ന്‍റെ 38-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ദേ​ശീ​യ, സം​സ്ഥാ​ന കാ​യി​ക മേ​ള​ക​ളി​ലെ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങു​മാ​യ സ​മ​ന്വ​യം 2020 എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​യി​ക താ​ര​ങ്ങ​ളെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തി​യ പ​രി​ശീ​ല​ക​ന്‍ വി.​ടി.​മി​നീ​ഷി​നെ​യും ദേ​ശീ​യ മെ​ഡ​ല്‍ ജേ​താ​വ് കെ.​പി. സ​നി​ക​യ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു. അ​ക്കാ​ദ​മി​ക മി​ക​വി​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സ​മ്മാ​നി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ളതോ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ ന​ജീ​ബ് കാ​ന്ത​പു​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ‍ ബീ​ന ജോ​ര്‍​ജ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​ജി​ത കൃ​ഷ്ണ കു​ള​ങ്ങ​ര, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ വ​ള്ളി​യാം​ത​ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി.​ബാ​ബു, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ലീ​നാ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ. അ​ബ്രാ​ഹം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​യു.​ബെ​സി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.