ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് മ​ര്‍​ദ​നം;​ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Tuesday, January 28, 2020 12:15 AM IST
നാ​ദാ​പു​രം: പൗ​ര​ത്വ ബി​ല്ലി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ല്ലാ​ച്ചി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍ . ക​ല്ലാ​ച്ചി വ​രി​ക്കോ​ളി സ്വ​ദേ​ശി മ​ല​യി​ല്‍ ല​ക്ഷം​വീ​ട്ടി​ല്‍ എം.അ​ഭി​ലാ​ഷ്(34),ചെ​ക്കി​കു​ന്നു​മ്മ​ല്‍ സി.​കെ.രാ​ജേ​ഷ് (40),പു​ത്ത​ന്‍ പു​ര​യി​ല്‍ പി.​പി.വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ഈ ​കേ​സി​ല്‍ സി ​പി എം ​പ്ര​വ​ര്‍​ത്ത​ക​രാ​യ മ​ല​യി​ല്‍ ല​ക്ഷം​വീ​ട്ടി​ല്‍ മ​നോ​ജ​ന്‍ (42),പ​യ​ന്തോം​ഗ് സ്വ​ദേ​ശി ഇ​ല്ലി​ക്ക​ല്‍ മീ​ത്ത​ല്‍ അ​ഭി​ലാ​ഷ്(30) എ​ന്നി​വ​ര്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു.​ബി ജെ ​പി,ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ല്‍​ക്ക​ത്ത സ്വ​ദേി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ അ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലെ​ന്ന പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 28 ന് ​സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ട് പേ​രെ നാ​ദാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​തത്. ഇത് വ​ന്‍​വി​വാ​ദ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.​ഡി​സം​ബ​ര്‍ 19ന് ​രാ​ത്രി എ​ട്ടിനാണ് അ​മ്പ​തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പൗ​ര​ത്വ​ബി​ല്ലി​നെ​തി​രെ ക​ല്ലാ​ച്ചി​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ക​ല്ലാ​ച്ചി കോ​ട​തി പ​രി​സ​ര​ത്തെ ഇ​വ​രു​ടെ വാ​ട​ക വീ​ട്ടി​ല്‍ മു​ഖം മൂ​ടി അ​ണി​ഞ്ഞെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖു​ല്‍ ഇ​സ് ലാം ( 29), ​സ​ഹോ​ദ​ര​ന്‍ ഷ​ജാ അ​ബ്ദു​ല്ല മു​ണ്ട(30) ആ​സാ​ദ് മ​ണ്ട​ല്‍(21) എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഇ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലി​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. നാ​ദാ​പു​രം സി ​ഐ കെ.​പി.​സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ എ​ന്‍.​പ്ര​ജീ​ഷും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ശാ​സ്ത്രീ​യ​മാ​യി ല​ഭി​ച്ച തെ​ളി​വു​ക​ളാ​ണ് പ്ര​തി​ക​ളെ കു​രു​ക്കി​യ​ത്.​
ര​ണ്ട് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ മൂ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ല്‍ പോ​യി. ​നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൂ​ന്ന് പ്ര​തി​ക​ളെ​യും ര​ണ്ടാ​ഴ്ചത്തേ​ക്ക് റി​മാന്‍​ഡ് ചെ​യ്തു.