ചു​ള്ളി​യം ട്രൈ​ബ​ൽ കോ​ള​നി ജി​ല്ല​ാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Sunday, January 26, 2020 12:43 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പെ​രു​മ്പൂ​ള ചു​ള്ളി​യം കോ​ള​നി ജി​ല്ല​ാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു സ​ന്ദ​ർ​ശി​ച്ചു. പെ​രു​മ്പൂ​ള അ​ങ്ങാ​ടി​യി​ൽ നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‌ അ​ക​ലെ ചെ​ങ്കു​ത്താ​യ മ​ല​യി​ലാ​ണ് കോ​ള​നി സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ​ന്ത്ര​ണ്ട് കു​ടും​ബാ​ംഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടേ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ത​ല ചു​മ​ട​യാ​ണ് കോ​ള​നി​വാ​സി​ക​ൾ അ​രി​യും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​ത് . ഇ​തേ തു​ട​ർ​ന്ന് ഇ​വ​രെ കൂ​ട​ര​ഞ്ഞി​ക്ക് സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി താ​മ​സി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, ട്രൈ​ബ​ൽ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ്വീ​ക​രി​ക്കുന്ന​തി​ന്‍റെ ​ഭാ​ഗ​മാ​യാ​ണ് ക​ല​ക്ട​റു​ടെ​ കോ​ള​നി​സ​ന്ദ​ർ​ശ​നം.

ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നിയില്‌ ചെല​വ​ഴി​ച്ച ക​ളക്ട​ർ കോ​ള​നി നി​വാ​സി​ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് , ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ സ​യ്യ​ദ്ന​യീം, താ​ലൂ​ക്ക് സ​ർ​വേ സൂ​പ്ര​ണ്ട് ജ​യ​പ്ര​ദി​പ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു , ജെ​സി​പാ​ണ്ടം​പ​ട​ത്തി​ൽ, കോ​ട​ഞ്ചേ​രി ട്രൈ​ബ​ൽ എ​സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഷ​മീ​ർ , സെ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷാ​ജു, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ഷ്റ​ഫ് എ​സ്ടി കോ ​ഓ​ര്‌ഡി​നേ​റ്റ​ർ റീ​ജ എ​ന്നി​വര്‌ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.