ബ​ഫ​ർ സോ​ൺ: മ​ഹാ സ​മ​ര​ത്തി​നൊ​രു​ങ്ങി ച​ക്കി​ട്ട​പാ​റ
Sunday, January 26, 2020 12:42 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു അ​ക​ല​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തെ ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ ഘ​ട്ട സ​മ​ര​ത്തി​നു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ച​ക്കി​ട്ട​പാ​റ. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ 12 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ബി​ഷ​പ് മാ​ർ റെ​മി​ജീ​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നൂ​റു ക​ണ​ക്കി​നു ക​ർ​ഷ​ക​ർ അ​ണി നി​ര​ക്കു​ന്ന സ​മ​ര പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യി പു​തു​പ്പാ​ടി മു​ത​ൽ കാ​വി​ലും​പാ​റ വ​രെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ച​ക്കി​ട്ട​പാ​റ​യി​ൽ ന​ട​ന്നു. കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, മ​രു​തോ​ങ്ക​ര ഫൊ​റോ​ന വി​കാ​രി ഫാ.​ഷി​ബു ക​ള​രി​ക്ക​ൽ, ച​ക്കി​ട്ട​പാ​റ വി​കാ​രി ഫാ.​വി​ൻ​സ​ന്‍റ് ക​ണ്ട​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.