വി​ദ്യാ​ഭ്യാ​സ ഏ​കീ​ക​ര​ണം പി​ന്‍​വ​ലി​ക്കു​ം: കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി-​ഹൈ​സ്‌​കൂ​ള്‍ ഏ​കീ​ക​ര​ണ​മെ​ന്ന ഇ​ട​ത് തീ​രു​മാ​നം തി​രു​ത്തു​മെ​ന്ന വാ​ക്കു​പാ​ലി​ക്കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ . എ​യ്ഡ​ഡ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന ജാ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ള്‍ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാന്‌ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യു​മെ​ന്നും ആ​യ​തി​ന് അ​ധ്യാ​പ​ക സ​മൂ​ഹം നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

കെപിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​വീ​ണ്‍ കു​മാ​റി​ന് എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം സ്വീ​ക​ര​ണം ന​ല്‍​കി. അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന ജോ​യി​സ് ജോ​സ്, റെ​ജീ​ന അ​ഗ​സ്റ്റി​ന്‍, സ​ര​ള ടി.​വി എ​ന്നി​വ​ര്‍​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​അ​ബ്ദു​ള്ള പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍ കെ, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ണ്‍ തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍, സാ​ബു എ​ബ്ര​ഹാം, മ​ഹേ​ഷ് ബാ​ബു വ​ര്‍​ഗീ​സ്, ഡോ. ​കെ. ഷ​ഹ​ർ , ജ​സ്റ്റി​ൻ ജോ​സ്, കെ. ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.