രാ​മ​നാ​ട്ടു​ക​ര - ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡ് ഉ​ദ്ഘാ​ട​നം നാളെ
Sunday, January 26, 2020 12:41 AM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​യ രാ​മ​നാ​ട്ടു​ക​ര - ഫാ​റൂ​ഖ് കോ​ളേ​ജ് റോ​ഡ് ഉ​ദ്ഘാ​ട​നം ബേ​പ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ല്‍​എ വി.​കെ.​സി മ​മ്മ​ദ്കോ​യ നാളെ വൈ​കീ​ട്ട് അ​ഞ്ചി​ന് രാ​മ​നാ​ട്ടു​ക​ര ജി​യു​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​ര്‍​വ​ഹി​ക്കും.
രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ വാ​ഴ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​ര​ത്തു​ക​ള്‍ ഉ​പ​വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ എം.​സി. വി​നു​കു​മാ​ര്‍​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​കെ. സ​ജ്ന, അ​ബ്ദു​ള്‍ സ​മ​ദ്,എം. ​ബീ​ന​പ്ര​ഭ ‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.