നെ​ല്ലി​ക്കു​ത്ത് പാ​ല​ത്തി​നു ര​ണ്ടു കോ​ടി
Sunday, January 26, 2020 12:41 AM IST
മ​ഞ്ചേ​രി: നെ​ല്ലി​ക്കു​ത്ത് പാ​ലം പു​ന​രു​ദ്ധാ​ര​ണത്തിന് ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​. മ​ഞ്ചേ​രി-​ഒ​ലി​പ്പു​ഴ റോ​ഡി​ലു​ള്ള നെ​ല്ലി​ക്കു​ത്ത് പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്.

അ​പ്രോ​ച്ച് റോ​ഡി​ന്‍റ ഒ​രു ഭാ​ഗ​ത്ത് 35മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കും. മ​റു​ഭാ​ഗ​ത്ത് 15 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​കും സം​ര​ക്ഷ​ണ ഭി​ത്തി. തൂ​ണു​ക​ൾ ബ​ല​പ്പെ​ടു​ത്തും. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി പു​ഴ​യി​ലെ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നു മ​ര​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യും.