ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ: നാ​ളെ ച​ക്കി​ട്ട​പാ​റ​യി​ൽ ക​ർ​ഷ​ക മ​ഹാ സ​മ​രം
Sunday, January 26, 2020 12:41 AM IST
പേ​രാ​മ്പ്ര: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു അ​ക​ല​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് കൃ​ഷി​ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട സ​മ​രം നാ​ളെ ച​ക്കി​ട്ട​പാ​റ​യി​ൽ ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ 12 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​റു ക​ണ​ക്കി​നു ക​ർ​ഷ​ക​ർ അ​ണി നി​ര​ക്കു​ന്ന സ​മ​ര പ​രി​പാ​ടി​യി​ൽ ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി മോ​ൺ.ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഖി​ലേ​ന്ത്യ രാ​ഷ്ട്രീ​യ കി​സാ​ൻ സം​ഘ് ദേ​ശീ​യ ക​ൺ​വീ​ന​ർ ശി​വ​കു​മാ​ർ ക​ക്കാ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​ശ്ന പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​ർ എം.​എ​ൽഎ​മാ​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​ഘാ​ട​ക നേ​താ​ക്ക​ളാ​യ ജോ​യി ക​ണ്ണം ചി​റ, പി.​എം ജോ​ർ​ജ്, കെ.​എ ജോ​സ് കു​ട്ടി, ജോ​ർ​ജ് കും​ബ്ലാ​നി, പ്ര​സാ​ദ് ജോ​ർ​ജ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.