വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളി
Saturday, January 25, 2020 12:28 AM IST
നാ​ദാ​പു​രം: മേ​ഖ​ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള ശ്രോ​ത​സാ​യ വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് തു​ട​രു​ന്നു. പ​മ്പി​ംഗിനാ​യി ത​ട​ഞ്ഞ് നി​ർ​ത്തി​യ വെ​ള്ള​ത്തി​ലാ​ണ് അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.​വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.
മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ളൊ​ന്നും കൈ​ക്കൊ​ള്ളാ​ത്ത​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​റ്റി​ക് സ​ഞ്ചി​യി​ൽ കൊ​ണ്ട് വ​ന്ന് ത​ള്ളി​യ മാ​ലി​ന്യം നാ​ല് ദി​വ​സ​ത്തോ​ള​മാ​യി ബ​ണ്ടി​ലെ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ബ​ണ്ട് പ​രി​സ​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മാ​ലി​ന്യം ത​ള്ളാ​റു​ണ്ട്. വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് വ​രു​ന്ന മാ​ലി​ന്യ ചാ​ക്കു​ക​ൾ പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്.​നേ​ര​ത്തെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി​രു​ന്നു ഇ​ങ്ങ​നെ ത​ള്ളി​യി​രു​ന്ന​ത് എ​ന്നാ​ൽ ഇ​ട​യ്ക്ക് ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും, അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും മു​ത​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ വ​രെ പു​ഴ​യി​ൽ ത​ള​ളു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ പു​ഴ​യി​ൽ ത​ള​ളാ​റു​ണ്ട്. വ​ട​ക​ര​യി​ലെ ഏ​ഴോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് ഈ ​ജ​ലാ​ശ​യ​ത്തി​ൽ നി​ന്നാ​ണ്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ൽ ത​ള്ളു​ന്ന​ത് ക​ടു​ത്ത ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ബ​ണ്ടി​ന് സ​മീ​പം പാ​ത​യോ​ര​ത്തും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​റു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും റോ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​ത്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​സ്വ​ന്തം നി​ല​യി​ൽ സം​സ്ക്ക​രി​ക്കേ​ണ്ട മാ​ലി​ന്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ജ​ല​ശ്രോ​ത​സ്സു​ക​ളി​ലും പാ​ത​യോ​ര​ത്തും ത​ള്ളു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം ന​ടി​ക്കു​ന്ന​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ രാ​ത്രി കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ ഇ​തി​ന് മാ​റ്റം വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.