ചു​ണ്ട​ത്തും​പൊ​യി​ലി​ലെ ടാ​ർ മി​ക്സി​ംഗ് യൂ​ണി​റ്റിനു ഹൈ​ക്കോ​ട​തി സ്റ്റേ
Saturday, January 25, 2020 12:27 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും​പൊ​യി​ലി​ലെ ഹോ​ട്ട് ടാ​ർ മി​ക്സി​ംഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഹ​ർ​ജി​യി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​ത് വ​രെ​യാ​ണ് സ്റ്റേ. ​
നി​ല​വി​ൽ യൂ​ണി​റ്റി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് സ​മ​ര സ​മി​തി ന​ൽ​കി​യ റി​ട്ട് ഹ​ർജി പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി പ്ര​വൃ​ത്തി സ്റ്റേ ​ചെ​യ്ത​ത്. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ക​രാ​റു​കാ​ര​ൻ എ.​കെ ജ​ലീ​ൽ, നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്നി​വ​ർ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഹോ​ട്ട് ടാ​ർ മി​ക്സി​ംഗ് യൂ​ണി​റ്റ് ചു​ണ്ട​ത്തും​പൊ​യി​ലി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തു​ട​ക്കം മു​ത​ൽ ത​ന്നെ നാ​ട്ടു​കാ​ർ സ​മ​ര സ​മി​തി രൂ​പീ​ക​രി​ച്ച് യൂ​ണി​റ്റി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്.
വി​ല്ലേ​ജ് ഓ​ഫി​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണിറ്റി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ത​ഹ​സി​ൽ​ദാ​റും ആ​ർ​ഡി​ഒ​യും സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്ത യൂ​ണിറ്റി​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ന്നും പ്ര​വൃ​ത്തി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.