ഫാ. ​വ​ട്ടു​കു​ളം ഫു​ട്ബോ​ൾ: ഹോ​ക്ക​ർ യുഎഇ ഫൈ​ന​ലി​ൽ
Saturday, January 25, 2020 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ.​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എം​എ​സ്ആ​ർ ത​ല​യാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹോ​ക്ക​ർ യുഎഇ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് കളിക്കാരെ പരിചയപ്പെട്ടു. ഫാ.​മാ​ത്യു നി​ര​പ്പേ​ൽ, ദാ​സ് കാ​നാ​ട്ട് എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.
ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജ​ന​ത ക​രി​യാ​ത്തും​പാ​റ എ​ഫ്സി ​ഷൂ​ട്ടേ​ഴ്സ് കൂ​രാ​ച്ചു​ണ്ടു​മാ​യി ഏ​റ്റു​മു​ട്ടും. നാ​ളെ വൈ​കി​ട്ട് 4.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് എം.​കെ.​രാ​ഘ​വ​ൻ എംപി സ​മ്മാ​ന​ദാ​നം നി​ർ​വഹി​ക്കും.