ചെ​ങ്ങോ​ടു​മ​ല കു​ടി​വെ​ള്ള ടാ​ങ്ക് : ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ൽ
Saturday, January 25, 2020 12:26 AM IST
പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി ക​മ്പ​നി ത​ക​ർ​ത്ത കു​ടി​വെ​ള്ള ടാ​ങ്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം നി​ർ​മി​ക്കാ​നി​രി​ക്കെ അ​തി​ല്ലാ​താ​ക്കു​ന്ന രീ​തി​യി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ ഏ​ക​ജാ​ല​ക ബോ​ർ​ഡി​ന്‍റെ നീ​ക്കം. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ചെ​ങ്ങോ​ടു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് ര​ണ്ട് വ​ർ​ഷം മു​മ്പ് ഡെ​ൽ​റ്റ റോ​ക്സ് പ്രോ​ഡ​ക്റ്റ് ക​മ്പ​നി ത​ക​ർ​ത്തി​രു​ന്നു.
ഇ​തി​നെ​തി​രേ ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യ റി​ട്ട് ഹ​ര​ജി​യി​ൽ ത​ൽ​സ്ഥാ​ന​ത്ത് ടാ​ങ്ക് നി​ർ​മി​ക്കാ​ൻ ഹൈ​ക്കോ​ട​തി 2019 ന​വം​ബ​ർ 1ന് ​കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ട് ഉ​ത്ത​ര​വി​ട്ടു. പ​ഞ്ചാ​യ​ത്ത് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഈ ​മാ​സം ഏ​ഴി​ന് സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് യോ​ഗ​ത്തി​ൽ കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു വ​രു​ത്തി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ടാ​ങ്ക് നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​വു​ക. അ​ന്ന​ത്തെ തീ​രു​മാ​ന​മ​ട​ങ്ങി​യ മി​നു​ട്സി​ന്‍റെ കോ​പ്പി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചെ​ങ്ങോ​ടു​മ​ല​യി​ലെ ഉ​ണ്ടാ​യി​രു​ന്ന ടാ​ങ്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ക്വാ​റി മു​ത​ലാ​ളി​യു​ടേ​തോ അ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. ഇ​ങ്ങ​നെ അ​റി​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ത​ല​യൂ​രും. ക്വാ​റി ക​മ്പ​നി കൊ​ടു​ത്ത മൈ​നിം​ഗ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. ടാ​ങ്ക് നി​ർ​മി​ച്ചാ​ൽ ഒ​രു കാ​ല​ത്തും ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി തു​ട​ങ്ങാ​ൻ ക​ഴി​യി​ല്ല.
അ​തു​കൊ​ണ്ടു ത​ന്നെ ടാ​ങ്ക് നി​ർ​മാ​ണം ന​ട​ക്കാ​തി​രി​ക്കാ​ൻ ക​മ്പ​നി എ​ല്ലാ അ​ട​വും പ​യ​റ്റു​ക​യാ​ണ്. അ​തേ സ​മ​യം ടാ​ങ്ക് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ സം​സ്ഥാ​ന ഏ​ക​ജാ​ല ബോ​ർ​ഡി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. 7 ന് ​ന​ട​ന്ന ചെ​ങ്ങോ​ടു​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​യ​റിം​ഗ് ത​ന്നെ നി​യ​മ​പ​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി ക്കാണി​ക്ക​പ്പെ​ടു​ന്നു.
പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷ​മു​ള്ള അ​നു​മ​തി​ക​ൾ​ക്കാ​ണ് ഏ​ക​ജാ​ല ബോ​ർ​ഡി​നെ സ​മീ​പി​ക്കു​ക. അ​തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡി​നെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ചെ​ങ്ങോ​ടു​മ​ല ക്വാ​റി ക​മ്പ​നി​യു​ടെ അ​പേ​ക്ഷ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് പ​രി​ഗ​ണി​ച്ചു. നേ​ര​ത്തെ ര​ണ്ട് ത​വ​ണ സം​സ്ഥാ​ന ബോ​ർ​ഡ് ചെ​ങ്ങോ​ടു​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഹി​യ​റിം​ഗ് ന​ട​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.