ക​ല്ലാ​നോ​ട് പ​ള്ളി​തി​രു​നാ​ളിനു കൊ​ടി​യേ​റി
Saturday, January 25, 2020 12:26 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാളി​നു വി​കാ​രി ഫാ.​മാ​ത്യു നി​ര​പ്പേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് ഫാ.​മാ​ത്യു തൂ​മു​ള്ളി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.​വൈ​കി​ട്ട് സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ന്നു.
ഇ​ന്ന് രാ​വി​ലെ 6.30 ന് ​രോ​ഗി​ക​ൾ, വ​യോ​ധി​ക​ർ എ​ന്നി​വ​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് 6.15 ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വ്വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ. നാ​ളെ രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന,9.30 ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ് മാ​ർ.റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ആ​ദ​രി​ക്ക​ൽ, വി​വാ​ഹ ജൂ​ബി​ലേ​റി​യ​ൻ​സ്, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാദം സ്നേ​ഹ​വി​രു​ന്ന്, 4.30 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ, 7.00 ന് നാ​ട​കം.