ടി​വി മോ​ഷ​ണം: മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു
Friday, January 24, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ ടി​വി മോ​ഷ്ടി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഷ്ടാ​വി​ന്‍റെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സൈ​ബ​ര്‍​ഡോം ത​യാ​റാ​ക്കി. കാ​ക്കി​ഷ​ര്‍​ട്ടും ക​റു​ത്ത​പാ​ന്‍റും ധ​രി​ച്ച താ​ടി​യു​ള്ള​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ സൈ​ബ​ര്‍ ഡോം ​പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യ​ത്. മോ​ഷ്ടാ​വി​ന്‍റെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി ല​ഭി​ച്ച​തോ​ടെ പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടാ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു സെ​ക്ക​ന്‍​ഡ് വീ​ഡി​യോ​യി​ല്‍ 24 ഫ്രൈ​യി​മു​ക​ളാ​ണു​ള്ള​ത്. ഈ ​ഫ്ര​യി​മു​ക​ളി​ല്‍ മോ​ഷ്ടാ​വി​ന്റെ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സൈ​ബ​ര്‍ ഡോം ​ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടാ​വ് ഒ​രു​മി​നി​റ്റോ​ളം മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളി​ലൊ​രാ​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളി​ല്‍ നി​ന്ന് മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​റു​ടെ വേ​ഷ​ത്തി​ലാ​ണ് മോ​ഷ്ടാ​വെ​ത്തി​യ​ത്. ഇ​ത് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് ഡ്രൈ​വ​ര്‍​മാ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍ റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ച പ​വി​ലി​യ​നി​ലെ 55 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് വാ​ട​ക​ക്കെ​ടു​ത്ത ടി​വി​യാ​ണ് മോ​ഷ്ടി​ച്ച​ത്.