ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യും രാ​പാ​ര്‍​ക്ക​ല്‍ സ​മ​ര​വും സംഘടിപ്പിച്ചു
Friday, January 24, 2020 12:20 AM IST
ഓ​മ​ശേ​രി: ​കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഓ​മ​ശേ​രി ഗ്രാ​മ​പഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യി​ലും രാ​പ്പാ​ര്‍​ക്ക​ല്‍ സ​മ​ര​ത്തി​ലും ആ​യി​ര​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യി. രാ​ത്രി​യെ പ​ക​ലാ​ക്കി മാ​റ്റി​യ റാ​ലി​യി​ലും സ​മ​ര​ത്തി​ലും പ്ര​തി​ഷേ​ധ​മി​ര​മ്പി. വൈ​കു​ന്നേ​രം 4.30 ന് ​മ​ങ്ങാ​ട്ട് നി​ന്നാ​രം​ഭി​ച്ച ഭ​ര​ണ ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യി​ലേ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. റാ​ലി ഓ​മ​ശേ​രി​യി​ല്‍ സ​മാ​പി​ച്ചു. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​ദ​സ്സും രാ​പ്പാ​ര്‍​ക്ക​ല്‍ സ​മ​ര​വും ഡോ:​കെ.​ഇ.​എ​ന്‍ .കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​അ​ബ്ദു​ല്‍​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​അ​ബ്ദു​ല്ല​ക്കു​ട്ടി ഭ​ര​ണ ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ന്‍.​സു​ബ്ര​ഹ്മ​ണ്ണ്യ​ന്‍ , ​പി.​വി.​മ​നാ​ഫ് അ​രീ​ക്കോ​ട്, സം​ഘാ​ട​ക സ​മി​തി ജ​ന:​ക​ണ്‍​വീ​ന​ര്‍ കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ , പഞ്ചാ​യ​ത്ത് മെ​ംബര്‍ കെ.​കെ.​ഭാ​സ്‌​ക്ക​ര​ന്‍ ,പി.​ടി.​എം.​ശ​റ​ഫു​ന്നി​സ, സൂ​പ്പ​ര്‍ അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, സ്വ​ബാ​ഹ് പു​ല്‍​പ​റ്റ, അ​നൂ​പ് ക​ക്കോ​ടി, പി.​പി.​മൊ​യ്തീ​ന്‍ കു​ട്ടി, കെ.​വി.​മു​ഹ​മ്മ​ദ്, കെ.​പി.​സ​ദാ​ശി​വ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
'നി​ങ്ങ​ള്‍ അ​ക​ത്തോ,പു​റ​ത്തോ'​എ​ന്ന മു​ക്കം വി​ജ​യ​ന്‍റെ ആ​ക്ഷേ​പ ഹാ​സ്യ നാ​ട​ക​വും ശ്രീ​നി​ഷ കൂ​ട​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​പ്പാ​ട്ടും പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ എം.​എ.​ഗ​ഫൂ​റിന്‍റെ ഗാ​ന പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ​മ​ര പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. റാ​ലി​ക്ക് സി.​കെ.​ഖ​ദീ​ജ മു​ഹ​മ്മ​ദ്, എ.​കെ.​അ​ബ്ദു​ല്ല, ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ല്‍, കെ.​കെ.​മ​നോ​ജ് കു​മാ​ര്‍, യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, ഒ.​എം.​ശ്രീ​നി​വാ​സ​ന്‍ നാ​യ​ര്‍ , ഒ.​കെ.​നാ​രാ​യ​ണ​ന്‍, പി.​വി.​ഹു​സൈ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
രാ​പ്പാ​ര്‍​ക്ക​ല്‍ സ​മ​ര​ത്തോ​ട് ഐ​ക്യ​പ്പെ​ട്ട് ഓ​മ​ശേരി പ​ട്ട​ണ​ത്തി​ലെ ക​ട ക​മ്പോ​ള​ങ്ങ​ള്‍ പു​ല​ര്‍​ച്ചെ വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു. ടാ​ക്‌​സി​ക​ളും പു​ല​രു​വോ​ളം ഓ​ടി. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് പൊ​തു​യോ​ഗം ന​ട​ത്തി​യ​പ്പോ​ള്‍ മു​ന്ന​റി​യി​പ്പോ ആ​ഹ്വാ​ന​മോ ഒ​ന്നു​മി​ല്ലാ​തെ വൈ​കു​ന്നേ​രം 5 മു​ത​ല്‍ ഓ​മ​ശേ​രി​യി​ലെ ക​ട​ക​ള്‍ മു​ഴു​വ​ന്‍ അ​ട​ച്ചി​ടു​ക​യും ടാ​ക്‌​സി​ക​ള്‍ ഓ​ട്ടോ നി​റു​ത്തു​ക​യും ചെ​യ്ത​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ കൃ​ത്യം അ​ഞ്ചി​ന് ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് രാ​പ്പാ​ര്‍​ക്ക​ല്‍ സ​മ​രം സ​മാ​പി​ച്ച​ത്.