അ​ഞ്ച് ല​ക്ഷം പേ​ര്‍​ക്ക് സു​ര​ക്ഷി​ത കി​ട​പ്പാ​ടം ന​ല്‍​കും: മ​ന്ത്രി
Friday, January 24, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് അ​ഞ്ച് ല​ക്ഷം പേ​ര്‍​ക്ക് അ​ന്തി​യു​റ​ങ്ങാ​ന്‍ സു​ര​ക്ഷി​ത​മാ​യ കി​ട​പ്പാ​ടം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ . സ്ഥ​ല​ല​ഭ്യ​ത അ​നു​സ​രി​ച്ച് ഫ്‌​ളാ​റ്റ് രീ​തി​യി​ലാ​ണ് ഭ​വ​ന​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക. നി​ല​വി​ലെ ജീ​വി​ത ചു​റ്റു​പാ​ടു​ക​ള്‍ ഉ​പേ​ക്ഷി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​ന്‍ സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ കൂ​ടി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട താ​ക്കോ​ല്‍ ദാ​ന​വും മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സം​സ്ഥാ​ന​ത്ത് 14 ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ. അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് 25 കു​ടും​ബ​ങ്ങ​ളെ വീ​തം ഓ​രോ ഫ്‌​ളാ​റ്റി​ലും താ​മ​സി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ലൈ​ഫ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 26-ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ളു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ച്ച് മാ​ലി​ന്യ​മു​ക്ത​കേ​ര​ളം എ​ന്ന സ​ങ്ക​ല്‍​പ്പം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ 17 ഭ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 49 വീ​ടു​ക​ളാ​ണ് നി​ര്‍​മ്മി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ശു​ചി​ത്വ​മി​ഷ​ന്റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രി​ത​ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ല്‍ നി​ന്ന് ക​ഴു​കി ഉ​ണ​ക്കി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച് ത​രം​തി​രി​ച്ച് സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യും. കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സു​നി​ത മു​ഖ്യാ​തി​ഥി​യാ​യി. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.