മാ​ലി​ന്യ സം​സ്‌​ക​ര​ണം: കോ​ര്‍​പ​റേ​ഷ​ൻ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി
Friday, January 24, 2020 12:20 AM IST
കോ​ഴി​ക്കോ​ട് : മാ​ലി​ന്യ സം​സ്‌​ക​ര​ണ ശു​ചീ​ക​ര​ണ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ അം​ഗീ​കാ​ര​വും ഉ​പ​ഹാ​ര​വും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ശു​ചി​ത്വ സം​ഗ​മ​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ​തീ​നാ​ണ് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര​ദ​ര്‍​ശ​ക് മ​ന്ത്രി​യി​ല്‍ നി​ന്ന് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ , മ​ന്ത്രി​മാ​രാ​യ കെ.​കെ.​ശൈ​ല​ജ , വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, തോ​മ​സ് ഐ​സ​ക് ,വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ , ഹ​രി​ത കേ​ര​ള മി​ഷ​ന്‍ വൈ​സ് ചെ​യ​ര്‍ പേ​ര്‍​സ​ണ്‍ ടി.​എ​ന്‍. സീ​മ, ശു​ചി​ത്വ​മി​ഷ​ന്‍ എ​ക്‌​സി.​ഡ​യ​റ​ക്ട​ര്‍ മീ​ര്‍ മു​ഹ​മ്മ​ദ​ലി, ചെ​റി​യാ​ന്‍ ഫി​ലി​പ്, ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, മേ​യ​ര്‍​മാ​ര്‍, ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ജി​ല്ലാ,ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ര്‍ ,ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ വേ​ണ്ടി വി​ഷ​യാ​വ​ത​ര​ണ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​കെ. വ​ത്സ​ന്‍, റി​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.