104 സ്കൂ​ളു​ക​ൾ ഹൈ​ടെ​ക്; പ്രഖ്യാ​പ​നം അ​ടു​ത്ത​മാ​സം
Friday, January 24, 2020 12:19 AM IST
കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേരി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 104 സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം അ​ടു​ത്ത​മാ​സം ന​ട​ക്കു​മെ​ന്ന് പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​റി​യി​ച്ചു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച സ്കൂ​ളു​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ ഹൈ​ടെ​ക് ആ​ക്കു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 108‌7 ലാ​പ്ടോ​പ്പു​ക​ൾ,597 പ്രൊ​ജ​ക്ട​റു​ക​ൾ,205 സ്ക്രീ​ൻ ബോ​ർ​ഡ്, 27 ടെ​ലി​വി​ഷ​നു​ക​ൾ ,ക്യാ​മ​റ​ക​ൾ, പ്രി​ന്റ​റു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി.​കൂ​ടാ​തെ 14 സ്കൂ​ളു​ക​ളി​ലാ​യി 30 കോ​ടി​യു​ടെ കെ​ട്ടി​ട നി​ർ​മ്മാ​ണം കി​ഫ് ബി ​മു​ഖേ​ന ആ​രം​ഭി​ച്ചു.​വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ആ​രം​ഭി​ച്ചു.​അ​ഞ്ച് സ്കൂ​ളു​ക​ൾ​ക്ക് ബ​സു​ക​ൾ,കൂ​ടാ​തെ"​എ​ന്‍റെ സ്കൂ​ൾ പ​ദ്ധ​തി​യി​ലൂ​ടെ " എംഎ​ൽഎയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും വി​വി​ധ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി 5 കോ​ടി​യി​ല​ധി​കം രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്നും എം​എ​ൽ​എ.​അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്ര​തി​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചി​റ്റൂ​ർ ര​വീ​ന്ദ്ര​ൻ, ഷീ​ജ കാ​റ​ങ്ങോ​ട്ട്, വി.​എം.​ക​മ​ലാ​ക്ഷി, ഷാ​ജു ചെ​റു​കാ​വി​ൽ, ബി.​പി.​ഒ. ടി.​കെ.​അ​ബ്ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.