ഡ​ബ്ല്യു​എ​സ്എ​സ്എ​സ് വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Friday, January 24, 2020 12:19 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ല​യി​ൽ 325 വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു. സു​ര​ക്ഷി​ത കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, വാ​ട്ട​ർ എ​യി​ഡ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ങ്ക​ണ​വാ​ടി​ക​ൾ, ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, ലൈ​ബ്ര​റി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വാ​ട്ട​ർ ഫി​ൽ​റ്റ​ർ ന​ൽ​കി​യ​ത്. സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടെ​സ്ന വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണ പ​ദ്ധ​തി നി​ർ​വ​ഹ​ണം. 89,37,500 രൂ​പ മൂ​ല്യ​മു​ള്ള വാ​ട്ട​ർ ഫി​ൽ​റ്റ​റു​ക​ളാ​ണ് ഇ​തി​ന​കം വി​ത​ര​ണം ചെ​യ്തെ​ന്നു സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. 27,500 രൂ​പ​യാ​ണ് ഫി​ൽ​റ്റ​ർ ഒ​ന്നി​നു വി​ല.