കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ; ഭീ​തി​യോ​ടെ മ​ല​യോ​ര ജ​ന​ത
Friday, January 24, 2020 12:19 AM IST
ക​രു​വാ​ര​കു​ണ്ട്: തീ​റ്റ​യും വെ​ള്ള​വും തേ​ടി കാ​ടി​റ​ങ്ങി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി.
ക​ൽ​ക്കു​ണ്ടി​ലെ ഉ​പ്പു​മാ​ക്ക​ൽ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍റെ ക​മു​ക്, തെ​ങ്ങ്, വാ​ഴ, കൊ​ക്കോ തു​ട​ങ്ങി​യ​വ​യും അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ പ​ന്ത​ക്ക​ൽ ജോ​ർ​ജ്, ബാ​ബു എ​ന്നി​വ​രു​ടെ ക​മു​ക്, റ​ബ​ർ, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളു​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ന​ന​ച്ചു വ​ള​ർ​ത്തി​യ കു​ല​ച്ച ത​ട​ക്ക​മു​ള്ള വാ​ഴ​ക​ൾ, ക​മു​ക്, കൊ​ക്കോ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് നി​മി​ഷ നേ​രം കൊ​ണ്ടു ഇ​വ ന​ശി​പ്പി​ച്ച​ത്.
ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത കു​റ​വു വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ക​ൽ സ​മ​യ​വും ഇ​വ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ചു വ​രു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
കാ​ട്ടാ​ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.