പ​ര​പ്പ​ന്‍ പൊ​യി​ല്‍ പു​ന്ന​ശേരി കാ​ര​കു​ന്ന് റോ​ഡ് നവീകരണത്തിന് ഭ​ര​ണാ​നു​മ​തി
Friday, January 24, 2020 12:19 AM IST
താ​മ​ര​ശേ​രി: പ​ര​പ്പ​ന്‍ പൊ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വാ​ടി​ക്ക​ല്‍ , ക​ത്ത​റ​മ്മ​ല്‍, എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി, പാ​ല​ങ്ങാ​ട്, കു​ട്ട​മ്പൂ​ര്‍ വ​ഴി എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കാ​ര​ക്കു​ന്ന് അ​വ​സാ​നി​ക്കു​ന്ന 10 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 7 മീ​റ്റ​റി​ല്‍ ബി​എം​ബി​സി ടാ​റിം​ഗും ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര​മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഡ്രെ​യി​നേ​ജും നി​ര്‍​മ്മി​ക്കും.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ല്‍ ടൈ​ല്‍ വി​രി​ക്കും. കൂ​ടാ​തെ സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ടൈ​ല്‍ വി​രി​ച്ച കൈ​വി​രി​ക​ളോ​ടു കൂ​ടി​യ​ന​ട​പ്പാ​ത​ക​ളും നി​ര്‍​മ്മി​ക്കും. സ്ഥ​ല​സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ബ​സ് ബേ​ക​ളും ബ​സ് ഷെ​ല്‍​ട്ട​റു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മ്മി​ക്കും.
കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വ​ള​ര​പ​ഴ​ക്കം ചെ​ന്ന​തും വീ​തി കു​റ​ഞ്ഞ​തും താ​ഴ്ന്ന​തു​മാ​യ കു​ള​രാ​ന്തി​രി പാ​ലം വീ​തി കൂ​ട്ടി ഉ​യ​ര്‍​ത്തി പു​തി​യ പാ​ലം നി​ര്‍​മി​ക്കും. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് സ്ഥ​ലം വി​ട്ടു ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഈ ​ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കും. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ല്‍ നി​ന്നും സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഈ ​സീ​സ​ണി​ല്‍ ത​ന്നെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു.