പീ​ഡനം: യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു
Thursday, January 23, 2020 12:22 AM IST
മു​ക്കം: സി​ഗ​ര​റ്റി​ൽ ല​ഹ​രി മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നു​വ​ർ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം മു​ക്കം പോ​ലീ​സ്‌​അ​റ​സ്റ്റ് ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി സി.​ടി. അ​ഷ്റ​ഫ് (19) നെ​യാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
അ​ഷ്റ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. സ്കൂ​ളി​ന്‍റെ ബാ​ത്റൂ​മി​ൽ ആ​രോ പു​ക​വ​ലി​ക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യും അ​ധ്യാ​പ​ക​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​ഷ്റ​ഫാ​ണ് സി​ഗ​ര​റ്റ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ സ്ഥി​ര​മാ​യി എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്നും ഇ​യാ​ൾ ത​ന്നെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സാ​ജി​ദ്, എ​സി​പി​ഒ ശ്രീ​ജേ​ഷ്, ഡ്രൈ​വ​ർ വി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.