പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: പോ​രാ​ട്ടം തു​ട​ര​ണമെന്ന് ദീ​പി​ക സി​ംഗ് റ​ജാ​വ​ത്ത്
Thursday, January 23, 2020 12:21 AM IST
പേ​രാ​മ്പ്ര : ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ത​ക​ര്‍​ക്കു​ന്ന​തും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ഭാ​ഗീ​യ​ത വ​ള​ര്‍​ത്തു​ന്ന​തു​മാ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കു​ന്ന​ത്വ​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും പോ​രാ​ട്ട​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​മു​ഖ മ​ന​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യും ആ​ക്റ്റി​വി​സ്റ്റു​മാ​യ ദീ​പി​ക സി​ംഗ് റ​ജാ​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ രാ​ജ്യ​സ്‌​നേ​ഹം അ​ള​ക്കു​ന്ന ഭ​ര​ണ​കൂ​ടം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച​വ​രു​ടെ ലി​സ്റ്റ് ഇ​ന്ത്യാ ഗെ​യ്റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത് ക​ണ്ട് ച​രി​ത്രം പ​ഠി​ക്ക​ണം. മു​സ് ലിം ​ലീ​ഗ് നേ​തൃ​ത്വ​ത്തി​ല്‍ മേ​പ്പ​യ്യൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ര്‍ .‌
മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ര്‍ രാ​ഷ്ട്ര ര​ക്ഷാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജീ​വ് ശ​ങ്ക​ര്‍ , ഇ.​പി ബാ​ബു, പി ​കു​ത്സു, ഇ. ​അ​ശോ​ക​ന്‍ , എ. ​അ​ന​ഘ, എ.​വി. അ​ബ്ദു​ള്ള, എ​സ്.​കെ അ​സ്സ​യി​നാ​ര്‍, എം.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.​
മൊ​യ്തി, കെ.​എം കു​ഞ്ഞ​മ്മ​ത് മ​ദ​നി, കെ.​കെ മൊ​യ്തീ​ന്‍, യു.​കെ അ​ബ്ദു​ള്ള, അ​ന്‍​വ​ര്‍ കു​ന്ന​ങ്ങാ​ത്ത്, മു​ജീ​ബ് കോ​മ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.