കാ​ട്ടാ​ന​ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Thursday, January 23, 2020 12:21 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വ​ൻ​കൃ​ഷി നാ​ശം വ​രു​ത്തി. ക​ൽകു​ണ്ടി​ലെ ക​ട​മ​പ്പു​ഴ സു​നി​ലി​ന്‍റെ അ​ഞ്ഞൂ​റി​ല​ധി​കം കു​ല​ക്കാ​റാ​യ നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് നി​മി​ഷ നേ​രം കൊ​ണ്ട് ഇ​വ നാ​ശം വ​രു​ത്തി​യ​ത്. കൊ​ന്പ​ന​ട​ക്കം ഒ​ൻ​പ​ത് കാ​ട്ടാ​ന​കൂ​ട്ട​മാ​ണ് കൃ​ഷി​യി​ടം ക​യ്യ​ട​ക്കി​യ​ത്. കൃ​ഷി​യി​ട​ത്തി​നു ചു​റ്റും സ്വ​ന്തം ചി​ല​വി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്ത് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​തെ​ന്നും സു​നി​ൽ പ​റ​ഞ്ഞു. നേ​രം പു​ല​ർ​ന്നി​ട്ടും ഇ​വ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ച്ചി​ട്ട് അ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ​ൻ​പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം അ​തി​ജീ​വ​ന​ത്തി​നാ​യി തീ​വ്ര​ശ്ര​മം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് കാ​ട്ടാ​ന ശ​ല്യം കൂ​ടു​ത​ലാ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​ർ നീ​ക്കി​വെ​ക്കു​ന്ന​ത് വ​നം വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത​രും ക​രാ​ർ​ലോ​ബി​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.
ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​നു പി​ന്നാ​ലെ കാ​ട്ടാ​ന നാ​ശം വ​രു​ത്തു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന മ​ല​യോ​ര നി​വാ​സി​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജീ​വി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി കാ​ട്ടു​ന്നു.