മോ​ക്ഡ്രി​ൽ ന​ട​ത്തി
Wednesday, January 22, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റ് ഹി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ മോ​ക് ഡ്രി​ൽ ന​ട​ത്തി. കെ​ട്ടി​ട​ത്തി​ൽ അ​ക​പ്പെ​ട്ടു പോ​യ കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന രീ​തി, കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ റോ​പ്പി​ൽ താ​ഴെ ഇ​റ​ക്കു​ന്ന രീ​തി, കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ബോ​ധം കെ​ട്ട​വ​രെ കോ​ണി​യി​ൽ കൂ​ടി ചു​മ​ലി​ൽ എ​ടു​ത്ത് താ​ഴെ എ​ത്തി​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ​നോ​ത്ത് അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ പി.​പി. വി​നോ​ദ് , നി​ജീ​ഷ്, ന​വീ​ൻ​കു​മാ​ർ, സ​രീ​ഷ്, അ​ബ്ദു​ൾ റി​ൻ​ഷാ​ദ്, ഫാ​സി​ൽ അ​ലി, വി​വേ​ക്‌, സ​ന്ദീ​പ്. പി.​കെ. ലോ​ഹി​താ​ക്ഷ​ൻ. ടി.​കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ. എ​ന്നി​വ​രും സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ കെ.​കെ. മേ​ഴ്സി, ഹൈ​സ്കൂൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ടെ​സ്സി ജോ​ൺ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സൗ​മ്യ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി