ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം
Monday, January 20, 2020 12:31 AM IST
ചു​ണ്ട​ത്തും​പൊ​യി​ൽ: ചു​ണ്ട​ത്തും​പൊ​യി​ലി​ൽ സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ ജോ​ർ​ജ് വ​ത്തോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​ണ്ട​ത്തും പൊ​യി​ൽ പ​ള്ളി​വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ, പ​നം​പി​ലാ​വ് പ​ള്ളി വി​കാ​രി ഫാ. ​ആന്‍റണി വ​ര​കി​ൽ, അ​സ​യി​ൻ മ​ര​ഞ്ചാ​ട്ടി, മാ​ത്യു ത​റ​പ്പു​തൊ​ട്ടി​യി​ൽ, ബി​ജു ചു​ണ്ട​ത്തും​പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.