ക്യാ​മ്പ് തു​ട​ങ്ങി
Monday, January 20, 2020 12:31 AM IST
പേ​രാ​മ്പ്ര: ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്‌​സ് താ​മ​ര​ശേ​രി ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ത്രി​ദി​ന ന​വ​നി​ര്‍​മ്മാ​ണ്‍ ക്യാ​മ്പി​ന് കൂ​ത്താ​ളി വി​എ​ച്ച്എ​സ്എ​സി​ല്‍ തു​ട​ക്ക​മാ​യി.
ദേ​ശീ​യോ​ദ്ഗ്ര​ഥ​നം മു​ഖ്യ​വി​ഷ​യ​മാ​യ ക്യാ​മ്പി​ല്‍ സ്‌​കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ്‌​സ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള്‍, പാ​ച​ക മ​ത്സ​രം, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന റാ​ലി, നൃ​ത്ത നൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ ക്യാ​മ്പി​ല്‍ അ​ര​ങ്ങേ​റും. സ്വ​ച്ഛ് ഭാ​ര​ത് അ​ഭ്യാ​ന്‍റെ ഭാ​ഗ​മാ​യി താ​നി​ക്ക​ണ്ടി പു​ഴ​യോ​ര ശു​ചീ​ക​ര​ണം ന​ട​ത്തും. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​റ്റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഇ.​പി. കാ​ര്‍​ത്ത്യാ​യി​നി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നൂ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. ഷി​ബി​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​കെ. സ​ജീ​വ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ക​ള​രി​ക്ക​ല്‍, ഡി​സ്ട്രി​ക്റ്റ് ഓ​ര്‍​ഗ​നൈ​സി​ംഗ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ രാ​ജ​ന്‍, ജ്യോ​തി ല​ക്ഷ​മി, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ എം. ​ജി​സ്‌​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം

പേ​രാ​മ്പ്ര: ആ​വ​ള​യി​ലെ ന​വീ​ക​രി​ച്ച കു​നി​യി​ല്‍ മു​ക്ക് - വ​ട​ക്കേ​ട​ത്ത് - കൊ​റ്റോ​ത്ത് താ​ഴ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ബി.​ബി. ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലോ​ത്ത് ശ്രീ​ധ​ര​ന്‍, സു​രേ​ഷ് ആ​വ​ള, വി.​കെ. വി​നോ​ദ്, എം. ​ബാ​ബു, വി. ​നാ​രാ​യ​ണ​ന്‍, കെ. ​ക​ണാ​ര​കു​റു​പ്പ്, എ.​ബി. ബി​നോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.