കോ​വി​ല​ക​ത്തും​ക​ട​വ് ക്ഷേ​ത്ര മ​ഹോ​ത്സവം
Monday, January 20, 2020 12:28 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കോ​വി​ല​ക​ത്തും​ക​ട​വ് ശ്രീ ​പോ​ർ​ക്ക​ലി ഭ​ഗ​വ​തി ക്ഷേ​ത്ര മ​ഹോ​ൽ​സ​വം ആ​ഘോ​ഷി​ച്ചു. കൊ​ള​പ്പാ​റ​ക്കു​ന്ന് ശ്രീ ​സു​ബ്ര​മ​ഹ്ണ്യ ഭ​ജ​ന​മ​ഠ​ത്തി​ൽ നി​ന്നും, കാ​രാ​ട്ടു​പാ​റ ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​രം​ഭി​ച്ച താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​ക​ൾ കൂ​ട​ര​ഞ്ഞി ടൗ​ണി​ൽ സം​ഗ​മി​ച്ച് ക്ഷേ​ത്രാം​ഗ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ത​ല​ച്ചി​ലോ​ൻ തി​റ, ക​ണ്ടം​പു​ലി തി​റ, ക​രു​മ​ക​ൻ തി​റ​ക​ളും, വെ​ള്ളാ​ട്ടും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത് , കു​ബാ​റ ബേ​ബി , അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ, ന​ട​ന അ​വാ​ർ​ഡ് ജേ​താ​വ് ഷി​ഹാ​ബ് കോ​ർ​ണോ​ത്ത്, ന​ട​നം എം​എ ഒ​ന്നാം റാ​ങ്ക് ജേ​താ​വ് ശ​ര​ണ്യ സു​കു​മാ​ര​ൻ, 12250 അ​ടി ഉ​യ​രെ നി​ന്നും പാ​ര​ച്യൂ​ട്ടി​ൽ ചാ​ടി​യ എ​ൻ​സി​സി കാ​ഡ​റ്റ് കെ. ​ഫ​ർ​സാ​ന റ​ഫീ​ക് എ​ന്നി​വ​രെ സാം​സ്കാ​രി​ക പ​രി​പാ​ടി വേ​ദി​യി​ലാ​ദ​രി​ച്ചു.
എ.​പി. മു​ര​ളീ​ധ​ര​ൻ അ​ദ്ധ്യാ​ത്മി​ക പ്ര​ദാ​ഷ​ണം ന​ട​ത്തി. വി​ശേ​ഷാ​ൽ പൂ​ജ​ക​ളാ​യ ഗ​ണ​പ​തി ഹോ​മം, ഭ​ഗ​വ​തി​സേ​വ, ദേ​വീ​പൂ​ജ എ​ന്നി​വ​ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി സു​ധീ​ഷ് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.