ഉ​ൗർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു
Monday, January 20, 2020 12:28 AM IST
തി​രു​വ​മ്പാ​ടി: സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഇ​ല​ഞ്ഞി​ക്ക​ൽ, തി​രു​വ​മ്പാ​ടി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വി​രി​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന ഉൗ​ർ​ജ്‌​ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വച്ചാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി ബി​ഡി​ഒ ബി​ജി​ൻ പി ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ല​സ് മാ​ത്യു, സി.​ബി. അ​നി​ൽ എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.