നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ: പ​രി​ശോ​ധ​ന കർശനമാക്കി
Monday, January 20, 2020 12:28 AM IST
കോ​ഴി​ക്കോ​ട്: പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​പി​ടി​കൂ​ടി. ന​ട​ക്കാ​വ്, വെ​സ്റ്റി​ൽ, മാ​വൂ​ർ റോ​ഡ്, വ​യ​നാ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 18 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നോ​ൺ വോ​വെ​ൻ ബാ​ഗു​ക​ൾ, തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ൾ, ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി 105 കെ​ജി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 10 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10000 രൂ​പ വീ​തം കോ​ർ​പ്പ​റേ​ഷ​ൻ പി​ഴ​ചു​മ​ത്തി. ആ​ദ്യ​ഘ​ട്ടം പി​ഴ ചു​മ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ടാ​മ​തും കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 25,000 രൂ​പ പി​ഴ ചു​മ​ത്തും. തു​ട​ർ​ന്ന് കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 50000 രൂ​പ പി​ഴ ചു​മ​ത്തി ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പി​ഴ ചു​മ​ത്ത​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.