ഐ.​വി. ബാ​ബു​വി​നെ അ​നു​സ്മ​രി​ച്ചു
Sunday, January 19, 2020 1:09 AM IST
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​ഐ.​വി. ബാ​ബു​വി​നെ കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ്ബി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​നു​സ്മ​രി​ച്ചു. ധി​ഷ​ണാ​ശാ​ലി​യും നി​ല​പാ​ടു​മു​ള്ള ക​രു​ത്ത​നാ​യൊ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​യാ​ണ് അ​കാ​ല​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​നു​സ്മ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സ്‌​ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. പ്ര​സ് ക്ല​ബ്ബ് ട്ര​ഷ​റ​ര്‍ ഇ.​പി. മു​ഹ​മ്മ​ദ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ന്‍.​പി. രാ​ജേ​ന്ദ്ര​ന്‍, മാ​ല്‍ വ​ര​ദൂ​ര്‍, കെ. ​പ്രേം​നാ​ഥ്, ത​ത്സ​മ​യം ചീ​ഫ് എ​ഡി​റ്റ​ര്‍ ടി.​പി. ചെ​റൂ​പ്പ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ന്‍, പ്ര​സ്‌​ക്ല​ബ്ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, ആ​ര്‍. മ​ധു​ശ​ങ്ക​ര്‍, വി​നോ​ദ് ന​മ്പ്യാ​ര്‍, പി. ​പ്രേം​ച​ന്ദ്, പി. ​വി​പു​ല്‍​നാ​ഥ്, പി.​വി. ജി​ജോ, സി.​എം. നൗ​ഷാ​ദ​ലി, എം. ​ജ​യ​തി​ല​ക​ന്‍, സോ​ഫി​യാ ബി​ന്ദ്, കെ.​സി. റി​യാ​സ്, കെ.​പി. സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.