റ​ബറി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ണമെന്ന്
Sunday, January 19, 2020 1:07 AM IST
മു​ക്കം: റ​ബറി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും പ​ന്നി​യെ ഉ​പ​ദ്ര​വ​കാ​രി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ൻ ഉ​ന്ന​യി​ച്ചു. ശാ​ര​ദ കോ​ള​ജ് ഹാ​ളി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം എം‌. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക​ർ​ക്കി​ട​യി​ലെ അ​നൈ​ക്യം മു​ത​ലെ​ടു​ത്താ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്രം അ​ത് ഗൗ​നി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ഐ​ക്യ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​ജെ. റോ​യ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ര​വീ​ന്ദ്ര​ൻ റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. വി.​എ. സ​ബാ​സ്റ്റ്യ​ൻ, കെ.​എം. അ​ബ്ദു​റ​ഹി​മാ​ൻ, വി. ​ശി​വ​ദാ​സ​ൻ, ഹം​സ ക​ട​ക്കാ​ട​ൻ, കെ. ​ഷാ​ജി​കു​മാ​ർ, പി. ​സൗ​ദാ​മി​നി ടീ​ച്ച​ർ, പി.​സി. ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജെ. റോ​യ് (പ്ര​സി​ഡ​ന്‍റ്), എം. ​ര​വീ​ന്ദ്ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി.​എ. സ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), പി.​കെ. രാ​മ​ൻ​കു​ട്ടി (ജോ. ​സെ​ക്ര​ട്ട​റി), വി. ​ശി​വ​ദാ​സ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.