ക്ഷേ​ത്ര ക​വ​ര്‍​ച്ച:​ പ്ര​തി പി​ടി​യി​ല്‍
Sunday, January 19, 2020 1:07 AM IST
താ​മ​ര​ശേ​രി: കു​പ്ര​സി​ദ്ധ ക്ഷേ​ത്ര ക​വ​ര്‍​ച്ച​ക്കാ​ര​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ക​ഴി​ഞ്ഞ 10ന് ​പു​ല​ര്‍​ച്ചെ വാ​വാ​ട് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പാ​ല​ക്കു​റ്റി സു​ബ്ര​മ​ണ്യ​ക്ഷേ​ത്ര​ത്തി​ലും ക​വ​ര്‍​ച്ച ന​ട​ത്തി​യ വ​യ​നാ​ട് പ​ടി​ഞ്ഞാ​റെ​ത്ത​റ മു​ണ്ട​ക്കു​റ്റി​കു​ന്ന​ത്ത് വീ​ട്ടി​ല്‍ എ​ജി​ലാ​ല്‍ (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം ക​ഴി​ഞ്ഞ് സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​വും 50,000 ത്തോ​ളം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക്ഷേ​ത്ര ക​വ​ര്‍​ച്ചാ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത് പ്ര​തി കോ​ഴി​ക്കോ​ട്, കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി, വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി, ക​ല്‍​പ​റ്റ, പ​ടി​ഞ്ഞാ​റെ​ത്ത​റ, മീ​ന​ങ്ങാ​ടി, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും ക​ള​വ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ല ത​വ​ണ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​തി 2017 ആ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

മോ​ഷ​ണ​ശേ​ഷം പ്ര​തി മൈ​സൂ​ര്‍, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ക്കാ​റാ​ണ് പ​തി​വ്. പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ള്‍ മാ​ന​സി​ക രോ​ഗം അ​ഭി​ന​യി​ച്ച് കേ​സി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കും. മോ​ഷ​ണം ന​ട​ത്തി​യ സ്വ​ര്‍​ണ​വും 10000 രൂ​പ​യും പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്‌​ഐ മാ​രാ​യ രാ​ജീ​വ് ബാ​ബു, സു​രേ​ഷ്, എ​എ​സ്‌​ഐ ഷി​ബി​ല്‍ ജോ​സ​ഫ്, എ​സ്‌​സി​പി​ഒ അ​ബ്ദു​ള്‍ റ​ഹിം, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൈ​സൂ​രി​ല്‍ വെ​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പ്ര​തി​യെ താ​മ​ര​ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.